ബി ജെ പിക്കെതിരെ വിമർശനവുമായി സന്ദീപ് വാര്യർ. ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങുകയും ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതിയെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും എന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സന്ദീപ് വാര്യർ പറഞ്ഞു.
സന്ദീപ് വാര്യർ പങ്കുവെച്ച കുറിപ്പ്:
ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും . എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികള്‍ക്ക് മുൻപോട്ടു പോകാൻ സാധിക്കുക ?
ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന് , സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം.
അതേ സമയം ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയിരുന്നു. ശ്രീനിവാസൻ വധക്കേസില്‍ 17 പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് താൻ ഉയർത്തിയ വിമർശനം പൂർണ്ണമായും ശരിയായിരുന്നു എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് സന്ദീപ് വാര്യർ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഓർക്കണം ഈ കേസ് അന്വേഷിച്ചത് കേന്ദ്ര പോലീസായിരുന്നു . അതായത് എൻഐഎ. യുഎപിഎ ചുമത്തിയ കേസാണ്. പ്രതികള്‍ക്ക് വേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായത് കേരളത്തില്‍ നിന്നുള്ള ഒരു വക്കില്‍.
ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയാതെ ഒളിച്ചു കളിക്കുകയായിരുന്നു ഇത്രയും ദിവസം. സുപ്രീംകോടതി നിരീക്ഷണത്തോടെ ഞാൻ ഉന്നയിച്ച ആരോപണം പൂർണമായും ശരി വക്കപ്പെട്ടിരിക്കുന്നു. എന്നെ ഇത്രയും ദിവസം അധിക്ഷേപിച്ചവർക്ക് നല്ല നമസ്കാരം. വിദ്വേഷത്തിന്റെ ഫാക്ടറി നടത്തിപ്പുകാർ പുതിയ ക്യാപ്സ്യൂളുകളുമായി വരട്ടെ, എന്നാണ് സന്ദീപ് വാര്യർ കുറിച്ചത്.