ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചയ്ക്ക് യോഗം ചേരുന്നത്.
ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. തട്ടിപ്പു കാണിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.
ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹരായവര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.