ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും മുമ്ബ് സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും. മന്ത്രിമാരായ രാജ്നാഥ് സിംഗ്, അര്‍ജുന്‍ റാം മേഘ്വാള്‍, കിരണ്‍ റിജ്ജു എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായിചര്‍ച്ച നടത്തും. ബില്ല് ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത കുറവാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനും തയാറാണെന്നും സര്‍ക്കാര്‍ വൃത്തങ്ങല്‍ അറിയിക്കുന്നു.
ഒന്നാമത്തെ ഘട്ടത്തില്‍ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളും, രണ്ടാം ഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നിങ്ങനെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട്, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. എന്നാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രയോഗികമെന്നും പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.