ബേപ്പൂരില്‍ രണ്ടരക്കോടി മുടക്കി വാട്ടര്‍ ഫെസ്റ്റിന് അനുമതി ; ആലപ്പുഴയില്‍ വള്ളംകളി വേണ്ടെന്നും സര്‍ക്കാര്‍ നിലപാട് ; വിമര്‍ശനം

ബേപ്പൂരില്‍ കോടികള്‍ മുടക്കി വാട്ടര്‍ ഫെസ്റ്റിന് അനുമതി നല്‍കിയപ്പോള്‍ ആലപ്പുഴയില്‍ വള്ളംകളി വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ വാട്ടര്‍ഫെസ്റ്റിനായി രണ്ടരക്കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ഈ മാസം 22 നായിരുന്നു രണ്ടരക്കോടി രൂപ ബേപ്പൂരിലെ വാട്ടര്‍ ഫെസ്റ്റിനായി സര്‍ക്കാര്‍ നല്‍കിയത്. നെഹ്‌റു ട്രോഫി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മാറ്റിവെക്കുന്നുവെന്നായിരുന്നു പരാമര്‍ശം. ബോട്ട് ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. നെഹ്റുട്രോഫി മത്സരത്തില്‍ 19 ചുണ്ടന്‍വള്ളങ്ങളടക്കം ആകെ 75 ഓളം വള്ളങ്ങളാണുള്ളത്. വള്ളംകളി മാറ്റിവെക്കുന്നതോടെ 50 ലക്ഷത്തിലേറെയാണ് ഓരോ ക്ലബ്ബിനുമുണ്ടാകുന്ന നഷ്ടം. ഒരു കോടിയാണ് നെഹ്‌റു ട്രോഫിക്കായി സര്‍ക്കാര്‍ നല്‍കുന്ന തുക. ബാക്കി ചെലവിനാവശ്യമായ തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്.

ഇതിനിടയിലാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് വേണ്ടി ഭീമമായ തുക സര്‍ക്കാര്‍ അനുവദിച്ചത്. സംഭവത്തില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *