ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി നേതാവ് അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച. ലഫ്റ്റനന്റ് ഗവര്‍ണര്‍ ശനിയാഴ്ച സമയം അനുവദിച്ചു.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി.
കഴിഞ്ഞ ദിവസമാണ് അതിഷിയെ പാര്‍ട്ടി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വൈകുന്നേരത്തോടെ കെജ്രിവാള്‍ രാജിക്കത്തും നല്‍കി. ആം ആദ്മി രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണക്കുകയായിരുന്നു.
ഇതോടെ ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകുകയാണ് അതിഷി.