ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ ഐഎസ്‌ഐ ആസൂത്രണം ഉണ്ടെന്ന് ഡല്‍ഹി പൊലീസിന് വിവരം ലഭിച്ചു.
റഷ്യന്‍ ഐപി അഡ്രസില്‍ നിന്ന് വന്ന സന്ദേശത്തിന് പിന്നില്‍ ഐഎസ്‌ഐ ബന്ധമുള്ളവര്‍ ഉണ്ടെന്നാണ് വിവരം. ഐപിസി 120 ബി, 506, അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പുലര്‍ച്ചെ നാലോടെയാണ് സ്‌കൂളുകളുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
മയൂര്‍ വിഹാര്‍, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മയൂര്‍ വിഹാറിലെ മദര്‍ മേരി, സാകേതിലെ അമിറ്റി, ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ചാണക്യപുരി സന്‍സ്‌കൃതി സ്‌കൂള്‍, നോയിഡയിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആര്‍കെ പുരത്തെ ഒരു സ്‌കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു. വ്യാജ ഭീഷണിയെന്നാണ് പരിശോധനകളിലെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പമുറമെ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.