പ്രതിഷേധങ്ങളെ വകവയ്‌ക്കാതെ ഗതാഗത വകുപ്പ്; ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരീക്ഷണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍‌. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്.

പുതിയ ട്രാക്ക് ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ഇന്ന് മുതല്‍ ടെസ്റ്റ് നടത്തുക.

റോഡ് ടെസ്റ്റിന് ശേഷമാകും ‘H’ ടെസ്റ്റ് നടത്തുക. പ്രതിദിനം 60 ലൈസൻസ് മാത്രമാകും ഇനി മുതല്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. പുതുതായി 40 ടെസ്റ്റിനെത്തുന്ന 40 പേരും റീടെസ്റ്റ് നടത്തുന്ന 20 പേരുമാകും ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുപ്പിക്കുക. ടാർ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത്, വരകളിലൂടെയാകും ടെസ്റ്റ് നടത്തുക. വശം ചരിഞ്ഞുള്ള പാർക്കിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ കൃത്യമായി മുമ്ബോട്ട് എടുക്കുന്ന വിധം എന്നിവ ഉറപ്പായും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് സംബന്ധിച്ച്‌ സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്ബോഴും സമരം കടുപ്പിക്കുകയാണ് ട്രേഡ് യൂണിയനുകള്‍. ഇന്ന് മുതല്‍ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്ന് സിഐടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമാകും സമരം.

Leave a Reply

Your email address will not be published. Required fields are marked *