എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ പരാതികളില്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. തങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് നിലപാട്.
അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്തുസമ്ബാദന പരാതികളിലാണ് വിജിലന്‍സ് തീരുമാനം. പ്രത്യേക സംഘമുള്ളതിനാല്‍ വിജിലന്‍സ് ഇടപെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തല്‍. അന്വേഷണം വേണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കട്ടെയെന്നാണ് വിജിലന്‍സ് തീരുമാനം. പ്രാഥമിക പരിശോധനക്ക് ശേഷമാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്കെത്തിയത്.
ബന്ധുക്കളുടെപേരില്‍ സ്വത്ത് സമ്ബാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാന്‍ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത്