നവംബർ 20ന് അരി വ്യാപാരിയായ അഷ്റഫിൻ്റെ മന്നയിലെ വീട്ടില്‍ കവർച്ച നടത്തിയ ലിജീഷ് പിറ്റേ ദിവസം രാത്രിയും വീട്ടിലെത്തിയതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ അജിത്ത് കുമാർ സ്ഥിരീകരിച്ചു.
മോഷണത്തിനിടെ മറന്നു വെച്ച ടൂള്‍ എടുക്കാനാണ് ഇയാള്‍ വീണ്ടുമെത്തിയത്. എന്നാല്‍ ഇതു എടുക്കാനാവാതെ മടങ്ങുകയായിരുന്നു.
പ്രതിയുടെ വീട്ടില്‍ നിന്നു ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷത്തിനാല്‍പ്പതിനായിരം രൂപയും 267 പവൻ സ്വർണവും വീടിൻ്റെ കട്ടിലിനടിയില്‍ വെല്‍ഡ് ചെയ്ത് ലോക്കറുണ്ടാക്കിയും പ്രത്യേക രീതിയില്‍ യൂറോപ്യൻ ക്ലോസെറ്റുണ്ടാക്കിയും സൂക്ഷിച്ച നിലയില്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.Dailyhunt