എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്ബൂതിരിക്കെതിരെയാണ് കേസെടുത്തത്. വെള്ളാപ്പള്ളിയെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോള്‍ വന്നത്. തുടർന്ന് വെള്ളാപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിളിച്ച മൊബൈല്‍ ഫോണ്‍ വിജേഷ് കുമാർ നമ്ബൂതിരിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. വ്യക്തിഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫോണ്‍ വിളിച്ചത് വിജേഷ് കുമാർ നമ്ബൂതിരി തന്നെയാണോ അതോ മറ്റാരെങ്കിലും അയാളുടെ ഫോണ്‍ ഉപയോഗിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.