ടെക് ലോകത്തേക്ക് മാസ് എൻട്രിയുമായി ഐഫോണ്‍ 16 സീരീസ്

ടെക്ക് ലോകം ഏറെ കാത്തിരുന്ന ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ച്‌ ആപ്പിള്‍. അമേരിക്കയിലെ കുപെർട്ടിനോ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടന്ന ‘ഗ്ലോടൈം’ ഇവന്റില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് പുതിയ സീരീസിന്റെ ലോഞ്ച് നിർവഹിച്ചത്.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകള്‍ ആണ് പുതിയ സീരീസില്‍ ഉള്‍പ്പെടുന്നത്.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അടക്കമുള്ള ന്യൂജൻ സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ആപ്പിള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഏറെ നാളായി ഉപയോക്താക്കള്‍ വേണമെന്ന് കരുതിയ ഒരു പിടി നല്ല ഫീച്ചറുകളും കിടിലൻ ഗെയിമിംഗ് അനുഭവവും എല്ലാം ഐഫോണ്‍ 16ലുണ്ട്. ബാറ്ററിയെ പറ്റിയുള്ള വിശദ വിവരങ്ങള്‍ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മികച്ച പവർ മാനേജ്‌മന്റ് കാഴ്ചവെക്കുന്ന ബാറ്ററിയാണ് പായ്ക്ക് ചെയ്തേക്കുന്നത് എന്ന് കരുതാം.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകളുടെ വില:

ഐഫോണ്‍ 16 ന്റെ ബേസ് വേരിയന്റിന് $799 (ഏകദേശം 67,100 രൂപ), ഐഫോണ്‍ 16 പ്ലസിന്റെ ബേസ് വേരിയന്റിന് $899 (ഏകദേശം 75,500 രൂപ) ആണ് വിലവരുന്നത്. ബ്ലാക്ക്, പിങ്ക്, ടീല്‍, അള്‍ട്രാമറൈൻ, വൈറ്റ് കളർ ഓപ്‌ഷനുകള്‍ ഈ രണ്ട്മോഡലുകള്‍ക്ക് ലഭിക്കും.മറുവശത്ത്, ഐഫോണ്‍ 16 പ്രോയുടെ 128 ജിബി വേരിയന്റിന് $999 (ഏകദേശം 84, 000 രൂപ) ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ 256 ജിബി വേരിയന്റിന് $1199 (ഏകദേശം 1,00,700 രൂപ) ആണ് വില വരുന്നത്. ഡെസേർട് ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റൻഐയാം എന്നീ കളർ ഓപ്‌ഷനുകളില്‍ ആണ് ഈ മോഡലുകള്‍ വിപണിയിലേക്ക് എത്തുന്നത്. മോഡലുകളുടെ പ്രീ ഓർഡറുകള്‍ ഈ മാസം പതിമൂന്ന് മുതല്‍ ആരംഭിക്കും. സെപ്തംബര് ഇരുപതാം തീയതി മുതല്‍ ആപ്പിള്‍ വെബ്‌സൈറ്റ് വഴിയും ഓതറൈസ്ഡ് റീട്ടൈലർമാർ വഴിയും ഫോണ്‍ പർച്ചേസ് ചെയ്യാം.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് മോഡലുകളുടെ സവിഷേതകള്‍:

6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഓലെഡ് ഡിസ്‌പ്ലേയുമായാണ് ഐഫോണ്‍ 16 എത്തുന്നത്. എന്നാല്‍ ഐഫോണ്‍ 16 പ്ലസ്സിലേക്ക് വന്നാല്‍, അല്പം, വലിയ 6.7 ഇഞ്ച് ഡിസ്പ്ലേ ആകും കാണാൻ കഴിയുക.
എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയത്തിലാണ് ഫോണിന്റെ ഫിനിഷിങ്. ഐ ഒ എസ് 18 ലാണ് മോഡലിന്റെ പ്രവർത്തനം. 3 എൻഎം എ18 പ്രൊ ചിപ്പ് ആണ് ഹാൻഡ്സീറ്റിന് കരുത്ത് പകരുന്നത്. കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാല്‍, 48 എംപി വൈഡ് ആംഗിള്‍ കാമറ, , 12 എംപി അള്‍ട്രാ വൈഡ് കാമറ എന്നിവയാണ് ഈ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി ട്രൂ ഡെപ്ത് ഫ്രണ്ട് കാമറയും ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാക്രോ ഫോട്ടോഗ്രാഫിക്കുള്ള പിന്തുണയും ഇത് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 5ജി , 4ജി എല്‍ടിഇ വൈ-ഫൈ 6ഇ , ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകളില്‍ ഉള്‍പ്പെടുന്നത്.

ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകളുടെ സവിശേഷതകള്‍:

6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഓലെഡ് ഡിസ്‌പ്ലേയുമായാണ് ഐഫോണ്‍ 16 പ്രോ എത്തുന്നത്. എന്നാല്‍ ഐഫോണ്‍ 16പ്രോ മാക്‌സിലേക്ക് വന്നാല്‍, അല്പം, കൂടിയ വലിയ 6.9 ഇഞ്ച് ഡിസ്പ്ലേ ആകും കാണാൻ കഴിയുക.
ഇവ 120 ഹെർട്സ് റിഫ്രഷ് റേറ്റും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഐഒഎസ് 18 ലാണ് മോഡലിന്റെ പ്രവർത്തനം. 3 എൻഎം എ18 പ്രൊ ചിപ്പ് ആണ് ഹാൻഡ്സീറ്റിന് കരുത്ത് പകരുന്നത്. ഐ ഒ എസ് 18 ലാണ് മോഡലിന്റെ പ്രവർത്തനം. 3 എൻഎം എ18 പ്രൊ ചിപ്പ്
ആണ് ഹാൻഡ്സീറ്റിന് കരുത്ത് പകരുന്നത്. കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാല്‍, 48 എംപി വൈഡ് പ്രൈമറി കാമറ, 48 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ കാമറ, 12 എംപി ടെലിഫോട്ടോ കാമറ എന്നിവയാണ് ഈ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് കാമറയും ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ആക്ഷൻ ബട്ടണാണ് ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്ന്.
വോയ്‌സ് മെമ്മോകള്‍ റെക്കോർഡുചെയ്യാനും ട്രാൻസ്‌ലേഷനും അടക്കം ഈ ബട്ടണ്‍ ഉപയോഗിക്കാം. ഫോർഡ്‌പാസ് ആപ്പ് വഴി ഫോണ്‍ കാർ ലോക്കിംഗ് അടക്കമുള്ളവയ്ക്കും ആക്ഷൻ ബട്ടണ്‍ ഉപയോഗിക്കാം.കഴിഞ്ഞ പതിപ്പിലെ മ്യൂട്ട് സ്വിച്ചിന്റെ സ്ഥാനത്താണ് ഇത് കാണാൻ കഴിയുക. കാമറ കണ്ട്രോള്‍ ബട്ടണ്‍ ആണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കല്‍.കാമറ ഫീച്ചർ വേഗം ലോഞ്ച് ചെയ്യാൻ സഹായിക്കുന്ന ഇത് ഫോട്ടോ ക്യാപ്ചറിങ്, വീഡിയോ റെക്കോർഡിങ് എന്നിവയ്ക്ക് ഉപയോഗിക്കാം.വീഡിയോ റെക്കോർഡ് ചെയ്യുന്ന വേളയില്‍ സ്പേഷ്യല്‍ ഓഡിയോ ക്യാപ്‌ചർ എന്നൊരു പുതിയ ഫീച്ചർ കൂടി ചേർക്കുന്നുണ്ട്. സംഭാഷണത്തില്‍ നിന്ന് പശ്ചാത്തല ശബ്‌ദങ്ങള്‍ വേർതിരിക്കാൻ സഹായിക്കുന്ന ഓഡിയോ മിക്സ് മെഷീൻ ലേണിംഗ് അടക്കമുള്ള ഫീച്ചറുകളും പുതിയ പ്രൊ മോഡലുകളെ വേറിട്ടതാക്കുന്നുണ്ട്. 5ജി , 4ജി എല്‍ടിഇ വൈ-ഫൈ 6ഇ , ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി 3.0 ടൈപ്പ് സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകളില്‍ ഉള്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *