പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഇന്ന് കോടതിയെ സമീപിക്കും.
പരാതി കൊടുത്ത് മൂന്നുദിവസം പൂര്‍ത്തിയായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ഇന്ന് തന്നെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. അതിനിടെ യുവതിയുടെ പരാതിയില്‍ കഴമ്ബുണ്ടോ എന്ന് അന്വേഷിക്കാന്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണം തുടങ്ങി.
അതിനിടെ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പ്രതികളെ എത്രയും പെട്ടന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കണം. നീതി നടപ്പാക്കി തരണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു.