പയ്യാമ്ബലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന് അനുസ്മരണ പുഷ്പ്പാര്‍ചനയില്‍ ഇ പി ജയരാജന് പങ്കെടുത്തേക്കില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന് പാര്‍ട്ടിയെ അറിയിച്ചു.
നേരത്തേ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പൊളിറ്റ് ബ്യൂറോ മെമ്ബര്‍ എ വിജയരാഘവനൊപ്പം ചടയന്‍ അനുസ്മരണ പരിപാടിയില്‍ ഇ പി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
പയ്യാമ്ബലത്തെ സ്മൃതി മണ്ഡപത്തില്‍ ഇന്ന് രാവിലെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ ഇ പി, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയിക്കാമെന്നും പറഞ്ഞിരുന്നു.