ഹേമ കമ്മിറ്റി റിപ്പോ‍ര്‍ട്ട് ; ഒരു മേഖലയാകെ കുറ്റക്കാരാവുന്ന അവസ്ഥയുണ്ടാക്കിയത് സര്‍ക്കാരാണെന്ന് വിഡി സതീശൻ

ഒരു മേഖലയാകെ കുറ്റക്കാരാവുന്ന അവസ്ഥയുണ്ടാക്കിയത് സർക്കാരാണെന്ന് വിഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോ‍ർട്ടില്‍ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .

വമ്ബന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേസില്‍ ഗൗരവമുള്ള മൊഴികള്‍ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാത്ത സ്ഥിതിയാണ്. ആരോപണ വിധേയനായ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ശുദ്ധീകരണ പ്രവർത്തികള്‍ തുടങ്ങാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാർട്ടി നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങളില്‍ മുൻപ് നടപടി എടുത്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്‍ദോസ് കുന്നപ്പള്ളിയെ ആറ് മാസം പാർട്ടി ചുമതലകളില്‍ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കോടതിയില്‍ കേസിലെ മറ്റൊരു ആസ്‌പെക്‌ട് വന്നപ്പോഴാണ് തിരിച്ചെടുത്തത്. എം മുകേഷ് എംഎല്‍എയ്ക്കെതിരെ ഒന്നല്ല നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രാജിക്കാര്യത്തില്‍ മുകേഷും സിപിഎം തീരുമാനമെടുക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *