161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെയും സിനിമാതാരം ഹണിറോസും ചേര്‍ന്ന് നിര്‍വഹിച്ചു. ജോജി കന്നിക്കാട്ട് (പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്), ആയിഷ വി.സി (വൈസ് പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്) നിഷ (വാര്‍ഡ് മെമ്പര്‍), മാത്യു പുതിയേടത്ത് (വാര്‍ഡ് മെമ്പര്‍) കെ.എം. ഹരിദാസ് (കെവിവിഇഎസ്), ബേബി അഞ്ചുപങ്കില്‍ എന്നിവര്‍ ആശംസകളറിയിച്ചു. ഉദ്ഘാടനവേളയില്‍ ആലക്കോടിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ബോചെ വിതരണം ചെയ്തു. ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള മേരി മാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭവന നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന ബോചെയില്‍ നിന്നും ട്രസ്റ്റിന്റെ പ്രതിനിധികളായ ജോബി കെ.പി, എമില്‍ ചെറുപുരം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Related Posts
സൗദി, രാജ്യത്ത് മദ്യശാലകള്‍ തുറക്കാൻ തീരുമാനം
ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാൻ സൗദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. മദ്യം വേണ്ട…
മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ്…
വീണാ ജോർജിൻ്റെ കുവൈറ്റ് യാത്ര നിഷേധിച്ചതിനു മോദിക്കെതിരെ കത്തയച്ച് പിണറായി
തിരുവനന്തപുരം : മംഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് കുവൈറ്റ് യാത്രയ്ക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച്…