സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നേട്ടമുണ്ടാക്കി ആടുജീവിതം. മികച്ച നടനുള്ള പുരസ്കാരമടക്കം നിരവധി അവാർഡുകള്‍ ആടുജീവിതം നേടി.
പൃഥ്വിരാജ് സുകുമാരൻ ആടുജീവിതത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ഉർവശിയും ബീന ആർ.ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ആടു ജീവിതത്തിലൂടെ ബ്ലെസി മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ആട് ജീവിതത്തിനാണ് .ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായും ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായിക-ആൻ ആമി (പാച്ചുവും അദ്ഭുത വിളക്കും) ഗായകൻ-വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു), പശ്ചാത്തല സംഗീതം -മാത്യൂസ് പുളിക്കല്‍ (കാതല്‍) മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ), ഗാനരചയിതാവ് -ഹരീഷ് മോഹനൻ (ചാവേർ), മികച്ച അവലംബിത തിരക്കഥ- ബ്ലെസി (ആടുജീവിതം) എന്നിവയാണ് മറ്റ് പ്രധാന പുരസ്കാരങ്ങള്‍.