മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷമായിരിക്കും പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് അറിയിക്കുക.
ബിഗ് ബി, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയായിരിക്കും ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുക എന്നതായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ബിലാല്‍ ആയിരിക്കില്ല, മറിച്ച് മറ്റൊരു സിനിമയ്ക്ക് വേണ്ടിയായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ മേജര്‍ പ്രൊജക്ടായിരിക്കുമിതെന്നും സൂചനകളുണ്ട്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമയാണ് അമല്‍ നീരദ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വീണാ നന്ദകുമാറാണ് മറ്റൊരു താരം. ഭീഷ്മ പര്‍വ്വം, വരത്തൻ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.