സംവിധായകൻ ലോകേഷ് കനകരാജും വിജയും തമ്മിലുള്ള രണ്ടാമത്തെ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തുന്ന ലിയോ വമ്ബൻ വിജയം ആയിരുന്നു.
ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 600 കോടി നേടിയെന്ന റിപ്പോര്‍ട്ട് വന്നിരിക്കെ സിനിമ ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഈ മാസം 24ന് നെറ്റ്ഫ്ലിസ്കില്‍ റിലീസ് ചെയ്യും
വിജയ്‌യെ കൂടാതെ തൃഷ, മൻസൂര്‍ അലി ഖാൻ, ഗൗതം വാസുദേവ് മേനോൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, സഞ്ജയ് ദത്ത്, അര്‍ജുൻ എന്നിവരാണ് ലിയോയില്‍ അഭിനയിക്കുന്നത്.
വ്യാഴാഴ്ച റിലീസ് ചെയ്ത ലിയോ തമിഴ്‌നാട്ടില്‍ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് ശക്തമായി തുടരുകയാണ്.