96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തില്‍ നോളന്‍ മാജിക്. മികച്ച നടന്‍, സംവിധായകന്‍, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് ക്രിസ്റ്റഫർ നോളന്‍ സംവിധാനം ചെയ്ത ഓപ്പെണ്‍ഹെയ്മർ നേടിയത്.
ഓപ്പണ്‍ഹെയ്മറിലെ പ്രകടനത്തിന് കിലിയന്‍ മെർഫി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം റോബർട്ട് ഡൌണിയും സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതം, മികച്ച ക്യാമറ, ചിത്രസംയോജന പുരസ്കാരങ്ങളും നോളന്‍ ചിത്രത്തിനാണ്.
ഓപ്പണ്‍ഹെയ്മറിന്റെ സംവിധായകന്‍ ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകന്‍. ഇത് ആദ്യമായാണ് നോളന് ഓസ്കർ പുരസ്കാരം ലഭിക്കുന്നത്. മികച്ച നടി ഉള്‍പ്പെടേയുള്ള 4 പുരസ്കാരങ്ങള്‍ നേടി പുവർ തിങ്സും മികച്ച പ്രകടനം കാഴ്ചവെച്ചു. പുവർ തിങ്സിലെ അഭിനയത്തിലൂടെയാണ് എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നത്.
ദ ഹോള്‍ഡോവേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈൻ ജോയ് റാൻഡോള്‍ഫ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാ ഒറിജിനല്‍ വിഭാഗത്തില്‍ അനാട്ടമി ഓഫ് എ ഫോളിനും അവലംബിത തിരക്കഥാ വിഭാഗത്തില്‍ അമേരിക്കൻ ഫിക്ഷനും ആണ് പുരസ്കാരം നേടിയത്. വാര്‍ ഈസ് ഓവര്‍, ഇന്‍സ്പയേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോക്കോ എന്നീ ചിത്രങ്ങള്‍ മികച്ച അനിമേഷൻ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പുരസ്കാരം കരസ്ഥാമാക്കിയപ്പോള്‍ പുവർ തിങ്സ് മികച്ച വസത്രാലങ്കാരം,മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച മേക്കപ്പ് എന്നീ മൂന്ന് അവാര്‍ഡുകളും നേടി. പുവർ തിങ്സിന്റെ മൂന്ന് അവാർഡ് നേട്ടം തികച്ചും അപ്രതീക്ഷിതമായിരുന്നു.
പുരസ്കാരങ്ങള്‍ ഒറ്റനോട്ടത്തില്‍
മികച്ച ചിത്രം – ഓപ്പണ്‍ഹെയ്മർ
അമേരിക്കൻ ഫിക്ഷൻ, അനാട്ടമി ഓഫ് എ ഫാള്‍, ബാർബി, ഹോള്‍ഡോവർസ്, കില്ലേഴ്സ് ഓഫ് ഫ്ളവർ മൂണ്‍,
മാസ്ട്രോ, പാസ്റ്റ് ലൈവ്സ്, പുവർ തിങ്സ്, ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ് എന്നീ ചിത്രങ്ങളും മികച്ച ചിത്രത്തിനുള്ള അവസാന ഘട്ട പട്ടികയിലുണ്ടായിരുന്നു.
മികച്ച സംവിധായകന്‍ ക്രിസ്റ്റഫർ നോളന്‍ (ഓപ്പണ്‍ഹെയ്മർ)
അനാട്ടമി ഓഫ് എ ഫാള്‍ – ജസ്റ്റിൻ ട്രയറ്റ്, കില്ലേഴ്സ് ഓഫ് ഫ്ളവർ മൂണ്‍ – മാർട്ടിൻ സ്കോർസെസ്, പുവർ തിങ്ങസ് – യോർഗോസ് ലാന്തിമോസ്, ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ് – ജോനാഥൻ ഗ്ലേസർ എന്നിവരും മികച്ച സംവിധായകനുള്ള പുരസ്കാരത്തില്‍ മികച്ച മത്സരം കാഴ്ചവെച്ചു.
മികച്ച നടന്‍ – കിലിയന്‍ മെർഫി
ബ്രാഡ്ലി കൂപ്പർ – മാസ്ട്രോ, കോള്‍മാൻ ഡൊമിംഗോ – റസ്റ്റിൻ, പോള്‍ ജിയാമാറ്റി – ഹോള്‍ഡോവർസ്, ജെഫ്രി റൈറ്റ് – അമേരിക്കൻ ഫിക്ഷൻ എന്നിവരോടായിരുന്നു കിലിയന്‍ മെർഫിയുടെ മത്സരം.
മികച്ച നടി – എമ്മ സ്റ്റോണ്‍
ആനെറ്റ് ബെനിംഗ് – ന്യാദ്, ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍ – കില്ലേഴ്സ് ഓഫ് ഫ്ളവർ മൂണ്‍, സാന്ദ്ര ഹുല്ലർ – അനാട്ടമി ഓഫ് എ ഫാള്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നടിമാർ
മികച്ച സഹനടൻ – റോബർട്ട് ഡൗണി
ഓപ്പണ്‍ഹൈമർ എന്ന ചിത്രത്തിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്കാരം നേടി, സ്റ്റെർലിംഗ് കെ ബ്രൗണ്‍ – അമേരിക്കൻ ഫിക്ഷൻ. റോബർട്ട് ഡി നീറോ – കില്ലേഴ്സ് ഓഫ് ഫ്ളവർ മൂണ്‍,
റയാൻ ഗോസ്ലിംഗ് – ബാർബി, മാർക്ക് റുഫലോ – പുവർ തിങ്ങ്സ് എന്നിവരായിരുന്നു മറ്റ് മത്സരാർത്ഥികള്‍.
മികച്ച സഹനടി: ഡാവിൻ ജോയ് റാൻഡോള്‍ഫ് – ഹോള്‍ഡോവർസ്
എമിലി ബ്ലണ്ട് – ഓപ്പണ്‍ഹൈമർ, ഡാനിയേല്‍ ബ്രൂക്ക്സ് – ദി കളർ പർപ്പിള്‍, അമേരിക്ക ഫെരേര – ബാർബി, ജോഡി ഫോസ്റ്റർ – ന്യാദ് എന്നവിരെ പിന്തള്ളിയാണ് ഡാവിൻ ജോയ് റാൻഡോള്‍ഫ് പുരസ്കാരം നേടിയത്.
മറ്റ് ജേതാക്കള്‍
- മികച്ച ഒറിജിനല്‍ സ്‌കോര്‍- ഒപ്പന്‍ഹൈമര്‍
- മികച്ച ഒറിജിനല്‍ സോങ്- ബാര്‍ബി
- മികച്ച എഡിറ്റര്‍- ജെന്നിഫര്‍ ലേം (ഒപ്പന്‍ഹൈമര്‍)
- മികച്ച വിഷ്വല്‍ എഫക്‌ട്- ഗോഡ്‌സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)
- മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍ കരസ്ഥമാക്കി.
- ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍- മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
- മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്സ് (ഹോളി വാഡിങ്ടണ്‍)…
- മികച്ച തരിക്കഥ (അഡാപ്റ്റഡ)്- അമേരിക്കന്‍ ഫിക്ഷന്‍
- മികച്ച നഹനടി- ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്)
- മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- പുവര് തിങ്ങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
- മികച്ച ഹെയര്‌സ്റ്റെലിങ്- പുവര് തിങ്ങ്‌സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
- മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം)- അനാറ്റമി ഓഫ് എ ഫോള്‍ (ജസ്റ്റിൻ ട്രയറ്റ്-ആർതർ ഹരാരി)
- മികച്ച വിദേശ ഭാഷ ചിത്രം- ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)
- മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്‌സ് ഇന്‍ മരിയോപോള്‍ (യുക്രെെൻ)
- മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്
- മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാന്‍ ഹെയ്‌ടേമ (ഒപ്പന്‍ഹൈമര്‍)
- ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ വണ്ടര് സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍