റെക്കോര്‍ഡുകള്‍ തകര്‍ത്ത് സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’; രണ്ടാം ദിനം നൂറ് കോടി ക്ലബില്‍

ബോക്‌സ് ഓഫീസില്‍ കുതിച്ച്‌ സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’. ആദ്യദിനം 42.25 കോടി രൂപയാണ് ചിത്രം നേടിയതെങ്കില്‍ ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.

റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ ദീപാവലി ദിനത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടിയ ഹിന്ദി ചിത്രമെന്ന നേട്ടവും ‘ടൈഗര്‍ 3’ സ്വന്തമാക്കി.

ചിത്രം റിലിസായി രണ്ടാം ദിനത്തില്‍ തന്നെ നൂറ് കോടി ക്ലബിലെത്താനും ‘ടൈഗര്‍ 3’ക്ക് കഴിഞ്ഞു. സല്‍മാന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രവും ഇത് തന്നെയാണ്.

ഇന്ത്യയില്‍ 5,500 സ്‌ക്രീനിലും വിദേശത്ത് 3400 സ്‌ക്രീനുകളിലുമാണ് ടൈഗര്‍ 3 റിലീസ് ചെയ്തത്. തിങ്കളാഴ്ച ഉച്ചവരെ ആഗോള തലത്തില്‍ 94 കോടിയാണ് സിനിമ സ്വന്തമാക്കിയത്. 42.30 നേടിയ ‘ഭാരത്’ ആയിരുന്നു ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ നേടിയ സല്‍മാന്‍ ചിത്രം. ‘പ്രേം രഥന്‍ ധന്‍ പായോ’ ആണ് മൂന്നാമത്. നാലാമത് ‘സുല്‍ത്താനും’ അഞ്ചാമത് ‘ടൈഗര്‍ സിന്ദാഹേ’യുമാണ്.

ആദിത്യ ചോപ്രയുടെ തിരക്കഥയില്‍ മനീഷ് ശര്‍മ്മയാണ് സംവിധാനം. ‘ടൈഗര്‍ സിന്ദാ ഹേ’, ‘വാര്‍’, ‘പഠാന്‍’ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാന്‍ ഹാഷ്മിയാണ് പ്രതിനായകന്‍. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരുടെ അതിഥി വേഷങ്ങളും സിനിമയുടെ കളക്ഷന്‍ നേട്ടത്തില്‍ നിര്‍ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *