ഫെരാരി സൂപ്പര്‍കാറും സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാൻ.

ബിഎംഡബ്ള്യൂ സെവൻ സീരീസിന് പിന്നാലെ ഫെരാരി സൂപ്പര്‍കാറും സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാൻ. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എൻജിൻ, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍കാറാണ് ഇപ്പോള്‍ ദുല്‍ക്കര്‍ സ്വന്തമാക്കിയത്.

ഏറെ നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കിയ വി 6 പ്രൊഡക്ഷൻ കാറാണ് 296 ജിടിബി. ദ റിയല്‍ ഫെരാരി വിത്ത് ജെസ്റ്റ് 6 സിലിണ്ടേഴ്സ് എന്നാണ് 296 എന്ന സൂപ്പര്‍കാര്‍ പുറത്തിറക്കിക്കൊണ്ട് ഫെരാരി പ്രഖ്യാപിച്ചത്.

ഒരു വര്‍ഷത്തിന് ശേഷമാണ് ഈ ഹൈബ്രിഡ് കാര്‍ ഇന്ത്യയിലെത്തുന്നത്. മാരനെല്ലോ എന്ന മോഡലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സൂപ്പര്‍കാറായ മാര്‍ക്ക് 296 ജിടിബി പുറത്തിറക്കി ഒമ്ബത് മാസത്തിന് ശേഷമാണ് ഡ്രോപ്പ്-ടോപ്പ് ജി ഫെരാരി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷന്‍ സ്‌പോര്‍ട്‌സ് കാറാണ് 296 ജി.ടി.ബി. ഫെരാരിയുടെ ഡിനോ ബ്രാന്റുകളില്‍ മാത്രമാണ് മുന്‍കാലങ്ങളില്‍ വി6 എന്‍ജിന്‍ നല്‍കിയിരുന്നത്. 2022-ലാണ് ഫെരാരി 296 ജി.ടി.ബി. ഫെരാരി പുറത്തിറക്കിയത്.

ഏകദേശം 5.40 കോടി രൂപ എക്സ്ഷോറൂം വിലയുള്ള 296 ജിടിബി കസ്റ്റമൈസേഷൻ കൂടി ചേരുമ്ബോള്‍ വില വര്‍ധിക്കുകയും ചെയ്യും. 6250 ആര്‍പിഎമ്മില്‍ 740 എൻഎം ആണ് ടോര്‍ക്ക്. വേഗം 100 കിലോമീറ്റര്‍ കടക്കാൻ ഈ സൂപ്പര്‍കാറിന് വെറും 2.9 സെക്കൻഡ് മാത്രം മതി. 330 കിലോമീറ്റര്‍ ഉയര്‍ന്ന സ്പീഡുള്ള ഫെരാരി 296 ജിടിബി വാഹനപ്രേമികളുടെ ഇടയില്‍ ഒരു സ്റ്റാര്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *