കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തിൻ്റെ പേരില്‍ വൻ തൊഴില്‍ തട്ടിപ്പ്. തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്നായിരുന്നു വ്യാജപ്രചരണം.
വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. തദ്ദേശ സ്ഥാപനങ്ങളില്‍ സിയാലിന്റെ പേരില്‍ നേരിട്ടെത്തിയ രണ്ട് യുവാക്കള്‍ കബളിപ്പിച്ചത് ജനപ്രതിനിധികളെയുള്പ്പെടെയാണ്. വൻ തട്ടിപ്പിൻ്റെ ചുരുളഴിയുന്നത് ഇക്കാര്യവുമായി ബന്ധമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെയാണ്. വ്യാജപ്രചരണം നടത്തിയത് നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, നെടുമ്ബാശ്ശേരി പഞ്ചായത്തുകളും അങ്കമാലി നഗരസഭയും കേന്ദ്രീകരിച്ചായിരുന്നു. കഴിഞ്ഞ 18ആം തീയതി മുതലായിരുന്നു തട്ടിപ്പ്. ഐ ഡി കാർഡടക്കം ധരിച്ചാണ് യുവാക്കള്‍ എത്തിയത്.