ന്യൂഡല്‍ഹിയില്‍നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് അധികൃതർ.
വിമാനം 30 മണിക്കൂർ വൈകിയതിനെത്തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി.
യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം റഷ്യയില്‍ ഇറക്കിയത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നു. ഈ വിമാനത്തില്‍ യാത്രചെയ്തവർക്ക് ഭാവിയിലെ യാത്രകള്‍ക്ക് വൗച്ചർ നല്‍കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വ്യാഴാഴ്ചയായിരുന്നു എ.ഐ.-183 വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് റഷ്യയിലെ വിമാനത്താവളത്തില്‍ ഇറക്കിയത്. തുടർന്ന് 30 മണിക്കൂർ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനമായ സാൻഫ്രാൻസിസ്കോയില്‍ എത്തിയത്.