റോഡിലെ മണ്ണിനടിയില്‍ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ച് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ .സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ലോറിയില്ല.
98 ശതമാനം മണ്ണെടുത്തിട്ടും ലോറി കണ്ടെത്താനായില്ല. മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ഇനി മണ്ണ് എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധന തുടരേണ്ടതുണ്ടോയെന്ന് സൈന്യം തീരുമാനിക്കും. തിരച്ചില്‍ ഇനി പുഴയിലേക്ക് മാറ്റുമെന്നാണ് അറിയാന്‍ കഴിയുന്നത്. പുഴയിലെ തിരച്ചില്‍ അതിസങ്കീര്‍ണമാകുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.അതേസമയം തിരച്ചിലില്‍ വിവേചനം ഇല്ലെന്നും ഇന്ത്യയുടെ എല്ലാ ഭാഗത്തുള്ളവരും നമ്മുടെ മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു.