സാധ്യമായതെല്ലാം ചെയ്യും; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകത്തിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം വാഹനങ്ങളും ആളുകളും ഒലിച്ചു പോയിട്ടുണ്ട് എന്നും ആകെ പത്തുപേർ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നും ഇനിയും മൂന്നുപേരെ കണ്ടെത്താൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്ന് 128 മണിക്കൂർ പിന്നിടുമ്ബോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് എന്നതും ശ്രദ്ധേയമാണ്. കോഴിക്കോട് സ്വദേശിയായ അർജുനായുള്ള തിരച്ചിലില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം അർജുന്റെ കുടുംബത്തിന്റെ പരാതി അവഗണിച്ചിട്ടില്ല എന്നും പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെ സൈന്യവും രക്ഷാപ്രവർത്തനത്തില്‍ പങ്കു ചേർന്നിരുന്നു.

നാവികസേനയുടെ നേതൃത്വത്തില്‍ നദിയിലും പരിശോധന തുടരുന്നു. ഐഎസ്‌ആർഒയുടെ സഹായവും തിരച്ചിലിന് ഉണ്ട്. ബെലഗാവില്‍ നിന്നുള്ള 40 അംഗ സൈനിക സംഘമാണ് ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഷിരൂരില്‍ എത്തിയത്. റോഡിലെ മണ്ണില്‍ ജിപിഎസ് സിഗ്നല്‍ ലഭിച്ച ഇടത് 98% മണ്ണും നീക്കം ചെയ്ത് കഴിഞ്ഞെന്നും ട്രക്ക് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും കർണാടക റവന്യൂ മന്ത്രിയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *