നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്ന് സമ്മതിച്ച് പ്രതികള്‍. ഇരുപത്തിയഞ്ചിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നാണ് പ്രതികളുടെ മൊഴി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ ആറ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ചോദ്യപേപ്പര്‍ വായിച്ചു മനസിലാക്കാന്‍ അശുതോഷ് വിദ്യാര്‍ത്ഥികളെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചതായും മൊഴി നല്‍കി.
ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒന്ന് വീതവും രാജസ്ഥാനില്‍ മൂന്നുമാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗുജറാത്തിലെ ഗോധ്രയില്‍ ചോദ്യപേപ്പറിന് പണം നല്‍കിയ 15ലേറെ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.