സാഹിത്യ അക്കാദമി പ്രസിഡന്റ് ഉള്‍പ്പടെയുള്ള എല്ലാ പദവികളും ഒഴിയുന്നതായി കെ സച്ചിദാനന്ദന്‍.അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.
അതേ സമയം സച്ചിദാനന്ദന്‍ പദവി ഒഴിയുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രതികരിച്ചു
അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍,സാഹിത്യ അക്കാദമി,ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്നും പിന്‍വാങ്ങുന്നു.അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്നും സച്ചിദാനന്ദന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.വിവിധ പ്രസാധകരുടെ എഡിറ്റര്‍ ചുമതലകളില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങി.
എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാന്‍ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നുവെന്നാണ് സച്ചിദാനന്ദന്റെ കുറിപ്പ്