കളിയിക്കാവിള കൊലപാതകം; സുനിലിനായി അന്വേഷണം ഊര്‍ജിതമാക്കി

തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി സുനിലിനായി അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്.

കേസില്‍ സുനിലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാറശാല സ്വദേശിയായ സുനില്‍ ഒളിവില്‍ പോകുന്നതിന് മുന്‍പായി പ്രദീപിനെ ഫോണ്‍ ചെയ്തിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാള്‍ മൊബൈല്‍ ഫോണ്‍ പാറശാലയിലെ വീട്ടില്‍ വെച്ചശേഷമാണ് കടന്നുകളഞ്ഞത്. മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാര്‍ എന്ന അമ്ബിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങള്‍ നല്‍കിയത് സുനിലാണ്.

ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണംമാത്രം തട്ടി എടുക്കുകയാണോ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്കുണ്ടോ എന്നാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *