ബസില്‍വച്ച്‌ മകളോട് മോശമായി പെരുമാറിയ 59 കാരന്റെ ‘മൂക്കിൻ്റെ പാലം’ അമ്മ ഇടിച്ചിളക്കി

ബസില്‍വച്ച്‌ സ്കൂള്‍ വിദ്യാർത്ഥിനിയായ മകളോട് മോശമായി പെരുമാറിയ 59 കാരന്റെ ‘മൂക്ക് ഇടിച്ചിളക്കി’ അമ്മ.

പത്തനംതിട്ട ഏനാത്ത് ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവുമുണ്ടായത്. മദ്യലഹരിയിലായിരുന്ന അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ള എന്നയാളാണ് ബസില്‍ വെച്ച്‌ സ്കൂള്‍ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. വിവരമറിഞ്ഞെത്തിയ അമ്മ 59 കാരന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവം ചോദ്യം ചെയ്തപ്പോള്‍ തന്നെയും കുട്ടിയെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിച്ചതായും അമ്മ പറഞ്ഞു. ബസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാൻ വന്നതായും അമ്മ പറ‍ഞ്ഞു.

സംഭവം ഇങ്ങനെ: അടൂർ നെല്ലിമുകള്‍ ജംഗ്ഷനില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയോടാണ്
രാധാകൃഷ്ണ പിള്ള അപമര്യാദയായി പെരുമാറിയത്. രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലില്‍ സ്പർശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോള്‍ വളരെ മോശമായിട്ടാണ് ഇയാള്‍ പ്രതികരിച്ചത്. കുട്ടി അപ്പോള്‍ തന്നെ അമ്മയെ വിളിച്ച്‌ വേഗം വരാൻ ആവശ്യപ്പെട്ടു. അമ്മ എത്തിയപ്പോള്‍ വിവരം അറിയിച്ചു. എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോള്‍ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് താൻ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ പറഞ്ഞു. മറ്റൊരു പെണ്‍കുഞ്ഞിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും അമ്മ കൂട്ടിച്ചേർത്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്.Dailyhunt

Leave a Reply

Your email address will not be published. Required fields are marked *