ട്രയല്‍ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഈ മാസം തന്നെ ട്രയല്‍ റണ്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ആദ്യഘട്ടത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. കസ്റ്റംസ് അംഗീകാരം ലഭിച്ചതോടെ തുറമുഖത്തിലൂടെയുള്ള ചരക്ക് നീക്കവും നിയമവിധേയമായി. തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഏതാനും അനുമതികള്‍കൂടി ഇനി ലഭിക്കാനുണ്ട്.
ഒടുവില്‍ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ട്രാന്ഷിപ്‌മെന്റ് തുറമുഖത്ത്, വിഴിഞ്ഞം തുറമുഖത്ത് കണ്ടൈനറുകളുമായി കൂറ്റന്‍ ചരക്കുകപ്പലുകള്‍ എത്തുകയാണ്. രാജ്യത്തിന്റെ ഒരേയൊരു മദര്‍ പോര്‍ട്ടായ വിഴിഞ്ഞം തുറമുഖം ഓണത്തിന് തന്നെ പ്രവര്‍ത്തനസജ്ജമാകാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ട്രയല്‍ റണ്ണിന്റെ ഭാഗമായി കണ്ടൈനര്‍ നിറച്ച കൂറ്റന്‍ കപ്പല്‍ ഈ മാസം തന്നെ വിഴിഞ്ഞത്ത് എത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.