വയനാട്, റായ്ബറേലി മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധിക്ക് എത് മണ്ഡലം നിലനിര്‍ത്തണം എന്ന് തീരുമാനിക്കാന്‍ അവശേഷിക്കുന്നത് ഒരു ദിവസം.
ഇന്നോ നാളയോ ഏത് മണ്ഡലം ഒഴിയും എന്നതില്‍ തീരുമാനം പ്രഖ്യാപിക്കും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിര്‍ത്തുകയും ചെയ്യും എന്നാണ് കോണ്‍ഗ്രസിലെ ധാരണ.
ഉത്തരേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത കൂടി കണക്കിലെടുത്താണ് തീരുമാനം ഉണ്ടാവുക. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനാണ് സാധ്യത. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാട് സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ആറ് മാസത്തിനകം മാത്രമേ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകു.