‘അമ്മ’ സംഘടനയ്‌ക്കെതിരെ രംഗത്തെത്തി രമേഷ് പിഷാരടി: വോട്ട് കുറഞ്ഞവരെ വിജയികളാക്കി

നടനും സംവിധായകനുമായ രമേഷ് പിഷാരടി അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ സംഘടന നേതൃത്വത്തിന് കത്തു നല്‍കി.

തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞവരെ വിജയികളായി പ്രഖ്യാപിച്ചതിനെതിരേയാണ് താരം കത്ത് നല്‍കിയിട്ടുള്ളത്. നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നത് വോട്ട് കുറഞ്ഞവരെ ജയിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ്. നാലു സീറ്റില്‍ തെരഞ്ഞെടുപ്പ് നടത്താതെ മാറ്റിവയ്ക്കണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാനായാണിത്. നേതൃത്വം താന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ഒഴിവാക്കാൻ വേണ്ടിയെങ്കിലും ഇടപെടണമായിരുന്നുവെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *