ബിജെപിക്കൊപ്പമെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. ടിഡിപി ഇപ്പോള്‍ എന്‍ഡിഎയിലാണ്.
ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കും. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ട വ്യക്തിയാണ് താനെന്നും ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. നായിഡുവിനെ ഇന്ത്യാ മുന്നണിയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ആന്ധയില്‍ മികച്ച വിജയം സമ്മാനിച്ചതിന് ചന്ദ്രബാബു നായിഡു ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്ബൂര്‍ണ തകര്‍ച്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഭരണം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ജനങ്ങളുടെ ഭരണം ഉണ്ടാകണം. അവര്‍ കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കണം. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
അതേസമയം ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല എന്ന സാഹചര്യം മുതലാക്കി കേന്ദ്രസര്‍ക്കാരില്‍ മികച്ച സ്ഥാനങ്ങള്‍ക്കായി ടിഡിപിയും ജെഡിയും നിലപാട് കര്‍ശനമാക്കിയിട്ടുണ്ട്. ലോക്‌സഭ സ്പീക്കര്‍ സ്ഥാനം വേണമെന്നാണ് ടിഡിപി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപി പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് ഈ സമ്മര്‍ദ്ദത്തിന് പിന്നില്‍. അഞ്ചു മന്ത്രിസ്ഥാനവും ടിഡിപി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.