പാര്‍ട്ടിയുടെ അടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
പരാജയം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടത്തും. എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ ഒരു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ യുഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി, തങ്ങളുടെ വോട്ട് അവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ 86,000 വോട്ട് കോണ്‍ഗ്രസിന് കുറഞ്ഞു. അതേസമയം എല്‍ഡിഎഫിന് 6000 വോട്ട് കൂടി. ഇതില്‍ നിന്നും ബിജെപിയെ വിജയപ്പിച്ചത് ആരാണെന്ന് വ്യക്തമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വടകരയില്‍ യുഡിഎഫ് അശ്ലീലവും വര്‍ഗീയതയും ഉപയോഗിച്ചു. പാര്‍ട്ടിയുടെ മുഖത്തിന് ഒരു തകരാറുമില്ല. ദേശീയതലത്തില്‍ ഇന്‍ഡ്യ സഖ്യത്തില്‍ എല്ലാവരും ഒരുമിച്ചാണ് എന്നത് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.