തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാവരുടെയും ശ്രദ്ധ തൃശ്ശൂരിലായിരുന്നു . അവിടെ മിന്നുന്ന പ്രകടനം കഴിച്ച വച്ച് വിജയിച്ച എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച് കൊണ്ട് സഹതാരങ്ങള്‍.
മമ്മൂട്ടി, മോഹൻലാല്‍, ദിലീപ് ഉള്‍പ്പടെയുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനമറിയിച്ചു. നിർമാതാക്കളായ ജി. സുരേഷ് കുമാർ, നടൻ കൃഷ്ണകുമാർ തുടങ്ങിയവർ സുരേഷ് ഗോപിയെ വീട്ടിലെത്തി അഭിനന്ദനo അറിയിച്ചു .
പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തില്‍ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളും, പറഞ്ഞ് കൊണ്ട് ദിലീപ് കുറിച്ചു.
സുരേഷ് ഗോപി 4,686 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തൃശ്ശൂർ പിടിച്ചെടുത്തത് . കേരളത്തില്‍ സുരേഷ് ഗോപിയിലൂടെ ആദ്യമായി ബി.ജെ.പി. അക്കൗണ്ട് തുറന്നു .
മോദി തന്റെ രാഷ്ട്രീയദൈവമെന്നാണ് വിജയത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് തനിക്ക് വോട്ടായി ലഭിച്ചതെന്നും തൃശ്ശൂരിലെ വോട്ടർമാർ താനെന്ന വ്യക്തിക്ക് നല്‍കിയ സ്വീകാര്യതയാണ് വിജയമെന്നും സുരേഷ് ഗോപി പറഞ്ഞു. വിജയത്തിനായി പ്രവർത്തിച്ച പാർട്ടിപ്രവർത്തകരോടും വോട്ടർമാരോടും നീതിപുലർത്തി കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.