കനത്ത മഴയെ തുടർന്ന് വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.
എറണാകുളം – കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്ബർ 16305) തൃശൂരില്‍ സർവീസ് അവസാനിപ്പിക്കും.
തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്ബർ 16791) ആലുവ വരെ മാത്രമാണ് സർവീസ് നടത്തുക. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്ബർ 16302) ചാലക്കുടിയില്‍ സർവീസ് അവസാനിപ്പിക്കും.