ബുള്ളറ്റ് ട്രെയിനിനേക്കാള്‍ മൂന്നിരട്ടി വേഗതയിലോടുന്ന ട്രെയിനുമായി ചൈന

സൂപ്പര്‍സോണിക് വേഗതയില്‍ ഓടുന്ന ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന . മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ഈ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട് .

അള്‍ട്രാ ഹൈ-സ്പീഡ് മാഗ്നറ്റിക് ലെവിറ്റേഷൻ (മാഗ്ലെവ്) ട്രെയിൻ എന്നാണ് ഇത് അറിയപ്പെടുന്നത്.

ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോര്‍പ്പറേഷൻ ലിമിറ്റഡാണ് ഇതിന്റെ നിര്‍മ്മാണം . ഷാൻസിയില്‍ സ്ഥിതി ചെയ്യുന്ന ടെസ്റ്റ് സോണിലായിരുന്നു ഈ മാഗ്ലേവ് ട്രെയിന്റെ പരീക്ഷണം . രണ്ട് കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈനിനുള്ളില്‍ വാക്വം നിലനിര്‍ത്തിയാണ് ട്രെയിൻ ഓടിച്ചത്. ഭാവിയില്‍, ഹാങ്‌ഷൗവിനും ഷാങ്ഹായ്‌ക്കും ഇടയില്‍ ഈ ട്രെയിൻ ഓടിക്കും.

ഇപ്പോള്‍ ട്രെയിന്റെ പ്രാഥമിക പരിശോധനകള്‍ നടത്തുകയാണെന്ന് കാസിക് ശാസ്ത്രജ്ഞൻ ലി പിംഗ് പറഞ്ഞു. ഇതിന് വളരെയധികം അധ്വാനവും സമയവും പണവും വേണ്ടിവരും. ഈ വേഗതയില്‍, ചൈനയുടെ ഒരു കോണില്‍ നിന്ന് മറ്റൊന്നിലേക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യാത്ര ചെയ്യാം. മണിക്കൂറില്‍ 623 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിയത്. – ലി പിംഗ് പറഞ്ഞു.നിലവില്‍ ചൈനയില്‍ ഓടുന്ന അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്

Leave a Reply

Your email address will not be published. Required fields are marked *