മലയാളികള്‍ മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും ആരാധകരെ സൃഷ്‌ടിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ആയി നിന്ന ഒന്നായിരുന്നു ‘കണ്മണി അൻപോട്’ഗാനം.
എന്നാല്‍ ഇപ്പോള്‍ ഇതാ ഇളയരാജ നിർമ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി ആണ് ഇളയരാജ നിർമ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
‘കണ്മണി അൻപോട് ‘ഗാനം ഉള്‍പ്പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റില്‍ കാർഡില്‍ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്.
പകർപ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്