തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടതുമുന്നണിയുടെ ദേശീയ നേതാക്കള്‍ ഇന്നുമുതല്‍ കേരളത്തില്‍

ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കി കൂടുതല്‍ ദേശീയ നേതാക്കള്‍ ഇന്നു മുതല്‍ കേരളത്തില്‍ പ്രചാരണത്തിനിറങ്ങും.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, വിജു കൃഷ്ണന്‍, തപന്‍ സെന്‍, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, അമര്‍ജിത് കൗര്‍ തുടങ്ങിയവര്‍ ഇന്നു മുതല്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മണ്ഡലതല പര്യടനവും ഇന്ന് പുനരാരംഭിക്കും.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ഇളക്കി മറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളുടെ നീണ്ടനിര തന്നെ സംസ്ഥാനത്തേക്ക് ഒഴുകിയെത്തും. തൃശൂരിലും തിരുവനന്തപുരത്തുമാണ് ഇന്ന് നരേന്ദ്രമോദിയുടെ പരിപാടികള്‍. വൈകീട്ട് വയനാടും കോഴിക്കോടും രാഹുല്‍ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *