വയനാട്ടില്‍ ഇ എസ് ബിജിമോള്‍ മത്സരിക്കുമോ ?

വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ സിപിഐ. കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍, പ്രസിഡന്റ് പി വസന്തം എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി തീരുമാനം.

സിപിഐ വയനാട് നേതൃത്വവും പീരുമേട് മുന്‍ എംഎല്‍എയായ ഇ എസ് ബിജിമോളുടെ പേരാണ് മുന്നോട്ട് വെക്കുന്നത്. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *