പ്രകടനപത്രിക പുറത്തിറക്കി ബിജെപി ; ഇന്ത്യയെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി മാറ്റും

14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി.

ഇന്ത്യയെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി.
രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും. ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും. അഴിമതിക്കെതിരെ കടുത്ത നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടി കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കി.

ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് നടപ്പാക്കും. 25 കോടി പേര്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തര്‍. സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി. 6 ജി സാങ്കേതിക വിദ്യ നടപ്പാക്കും. ജന്‍ ഔഷധിയില്‍ 80 ശതമാനം വിലക്കുറവില്‍ മരുന്ന് നല്‍കും. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ പത്രിക ഏറ്റുവാങ്ങി. 15 ലക്ഷം അഭിപ്രായങ്ങള്‍ പ്രകടനപത്രികയ്ക്കായി ലഭിച്ചെന്ന് രാജ്‌നാഥ് സിങ്. മോദിയുടെ ഗാരന്റി എന്ന ആശയത്തിലാണ് പ്രകടനപത്രിക.

4 വിഭാഗങ്ങളെ കൂടുതല്‍ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. സൗജന്യ റേഷന്‍ അടുത്ത 5 വര്‍ഷത്തേക്ക് കൂടി തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വാതക പൈപ്പ് ലൈന്‍ എല്ലാ വീടുകളിലും എത്തിക്കും.

വൈദ്യുതി ബില്‍ പൂജ്യമാക്കും. പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കും. മുദ്ര ലോണ്‍ തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മ്മിക്കും. ട്രാന്‍സ്‌ജെന്‍ഡറുകളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി എം ആവാസ് യോജന വഴി വീടുകള്‍ നല്‍കുമെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *