‘ഹരിതവിദ്യാലയം 4.0’: പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ റിയാലിറ്റി ഷോയുമായി വിദ്യാഭ്യാസ വകുപ്പ്

പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ‘ഹരിതവിദ്യാലയം 4.0’ റിയാലിറ്റി ഷോയുമായി കേരളം.

അക്കാദമിക നിലവാരം, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, കലാ-കായിക രംഗത്തെ പ്രാഗത്ഭ്യം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരു വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിയാണ് ‘ഹരിതവിദ്യാലയം 4.0’ വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളും വന്‍ വിജയമാക്കിയതിന് പിന്നാലെയാണ് നാലാം സീസണ്‍ ആരംഭിക്കുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നാം നേടിയെടുത്ത ഭൗതികവും അക്കാദമികവുമായ മികവുകള്‍, ഓരോ വിദ്യാലയത്തിന്റെയും തനതായ മാതൃകകള്‍ എന്നിവ സമൂഹവുമായി പങ്കുവെക്കാനുള്ള ഒരു സവിശേഷ വേദിയാണിതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഓരോ പൊതുവിദ്യാലയവും ഒരു മികവിന്റെ കേന്ദ്രമാണ്. ആ നേട്ടങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ എത്തിക്കാനും, മികച്ച മാതൃകകള്‍ പരസ്പരം പങ്കുവെക്കാനും ഈ പരിപാടി സഹായകമാകും. നമ്മുടെ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.’ഹരിതവിദ്യാലയം 4.0′ ല്‍ എല്ലാ വിദ്യാലയങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. നമ്മുടെ പൊതുവിദ്യാലയങ്ങളുടെ യശസ്സ് കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ നമുക്കൊരുമിച്ച്‌ മുന്നേറാമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *