നടിയെ ആക്രമിച്ച കേസ് ഈ മാസം 25 ന് പരിഗണിക്കുമെന്ന് കോടതി. കേസില്‍ ഇന്ന് തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് 25 ലേക്ക് മാറ്റിയത്.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2017 ഫെബ്രുവരിയില്‍ അങ്കമാലിയില്‍ വെച്ച് ഓടുന്ന കാറില്‍ വെച്ച് നടിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ക്വട്ടേഷൻ സംഘത്തലവൻ പള്‍സർ സുനിയാണ് ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ പത്താം പ്രതിയെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
