ബിജെ.പി സംസ്ഥാന ഭാരവാഹി പട്ടികയില്‍ കണ്ണൂരില്‍ നിന്നും രണ്ടു പേരെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻ്റായി സി.
സദാനന്ദൻ തുടരും.. കെ. രഞ്ചിത്ത് സെക്രട്ടറി സ്ഥാനം നിലനിർത്തി. കണ്ണൂരിൻ്റെ ചുമതലയുള്ള പ്രഭാരി അഡ്വ. കെ. ശ്രീകാന്തിനെ കോഴിക്കോട് മേഖലാ പ്രസിഡൻ്റായി നിയമിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സംഘടനാ ചുമതല ശ്രീകാന്ത് നിർവഹിക്കും.
ബി.ജെ.പിയിലെ ആർ.എസ്.എസ് നോമിനിയാണ് സി. സദാനന്ദൻ മാസ്റ്റർ. കാല്‍ നൂറ്റാണ്ടിന് മുൻപ് മട്ടന്നൂർ ഉരുവച്ചാലിലുണ്ടായ സി.പി.എം. പ്രവർത്തകരുടെ അക്രമത്തില്‍ സദാനന്ദൻ മാസ്റ്റർക്ക് ഒരു കാല്‍ നഷ്ടപ്പെട്ടിരുന്നു. പി.കെ കൃഷ്ണദാസ് പക്ഷക്കാരനായ കെ. രഞ്ചിത്ത് സ്ഥാനം നിലനിർത്തിയപ്പോള്‍ വി. മുരളീധരപക്ഷക്കാർക്ക് സ്ഥാനങ്ങളൊന്നും. ലഭിച്ചില്ല. ബി.ജെ.പി മുൻ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. വെങ്കിലും തഴയുകയായിരുന്നു. വി. മുരളീധരപക്ഷപാതികളായ മറ്റു. നേതാക്കള്‍ക്കും ഭാരവാഹി പട്ടികയില്‍ ഇടം ലഭിച്ചിട്ടില്ല. വിശ്വഹിന്ദു പരിഷത്ത് നേതാവായ വത്സൻ തില്ലങ്കേരിയെ ബി.ജെ.പിയെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആർ.എസ്.എസിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും ബി.ജെ.പി സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല.
മുരളീധര പക്ഷത്തിനെ വെട്ടിനിരത്തിയാണ് ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്.10 വൈസ് പ്രസിഡന്റുമാർ, നാല് ജനറല്‍ സെക്രട്ടറിയും 10 സെക്രട്ടറിമാരും എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാർ. ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം.
ഷോണ്‍ ജോർജും ആർ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃ നിരയിലേക്കെത്തി. പത്ത് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മുൻ ഡിജിപി ശ്രീലേഖയും ഷോണ്‍ ജോർജുമാണ്. മുതിർന്ന നേതാവ് പി.രഘുനാഥ് നേരത്തെ വൈസ്പ്രസിഡൻ്റ് ആയിരുന്നു, ഇപ്പോള്‍ സ്ഥാനമില്ല. നാഗേഷ് , ശ്രീകാന്ത് എന്നിവർ സംസ്ഥാന സെക്രട്ടറിമാരായിരുന്നു, ഇപ്പോള്‍ മേഖലാ പ്രസിഡൻ്റാക്കി തരം താഴ്ത്തി പി. ആർ ശിവശങ്കരനെ ബി.ജെ.പി വക്താക്കൂ മെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പാർട്ടി പരിഗണിച്ചില്ല. ഇതിലുള്ള പ്രതിഷേധം കാരണം. പി.ആർ ശിവശങ്കർ മീഡിയാ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ചതായി വിവരമുണ്ട്. മുതിർന്ന നേതാവായ ജെ.ആർപത്മകുമാർ, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവരും സാംസ്ഥാന ഭാരവാഹി പട്ടികയില്‍ നിന്നും പുറത്തായി.