ഫാറ്റിലിവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: ഉത്തര കേരളത്തിലെ ആദ്യ ഫാറ്റിലിവർ ക്ലിനിക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ലോക ഫാറ്റിലിവർ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് ഗസ്ട്രോ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഗാസ്ട്രോ സയൻസ് വിഭാഗം മേധാവി ഡോ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടും മറ്റും അനുദിനം വർദ്ധിച്ചു വരുന്ന കരൾരോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകുവാനും ഇത്തരം ക്ലിനിക്കുകളിലൂടെ സാധിക്കുമെന്ന് ഗാസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ടോണി ജോസ് പറഞ്ഞു. ചടങ്ങിൽ ആസ്റ്റർ മിംസ് ഡെപ്യൂട്ടി സിഎംഎസ് ഡോ.നൗഫൽ ബഷീർ, ഡോ.സജീഷ് സഹദേവൻ, ഡോ. അഭിഷേക് രാജൻ, ഡോ.സീത ലക്ഷ്മി എൻ,ഡോ.ബിനില ജോസ്, ഡോ.നൂസിൽ മൂപ്പൻ, ഡോ.വിഘ്നേഷ്, ഡോ.രാകേഷ് ബാബു, തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8113098000

Leave a Reply

Your email address will not be published. Required fields are marked *