എസ്എഫ്‌ഐ സാമൂഹികവിരുദ്ധ സംഘടന, നിയന്ത്രിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല: ചെന്നിത്തല

സാമൂഹികവിരുദ്ധന്മാരുടെ കേന്ദ്രമായി എസ്എഫ്‌ഐ മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ സിപിഎമ്മിനോ പോലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

കലോത്സവങ്ങള്‍ പോലും ശരിയായി നടക്കുന്നില്ല. കോഴ നല്‍കുന്നതും അതിനെതിരേ പരാതി കൊടുക്കുന്നതും എസ്‌എഫ്‌ഐ തന്നെയാണ്. എസ്എഫ്‌ഐ സാമൂഹികവിരുദ്ധ സംഘടനയായി മാറിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മോദി എത്ര ശ്രമിച്ചാലും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. സോളാര്‍ കേസില്‍ എല്ലാ കാര്യങ്ങളും കണ്ടെത്തിയതാണ്.

സ്വര്‍ണ്ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. സ്വര്‍ണ്ണക്കടത്തില്‍ മറുപടി പറയേണ്ടത് മോദിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *