ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം അദ്ദേഹത്തെകൊണ്ട് വായിപ്പിക്കും?; നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്ന് അംഗീകാരം നല്‍കും

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിലുള്ള വിമര്‍ശനം ഗവര്‍ണര്‍ തന്നെ വായിക്കേണ്ട നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം.

പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കും. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്ക് നിരത്തി വിശദീകരിക്കും. കേന്ദ്രം സാമ്ബത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനവും ഉള്‍പ്പെടുത്തും.

ഈ മാസം 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. സംസ്ഥാനത്തെ കേന്ദ്രം സാമ്ബത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ അത് അങ്ങനെയല്ലെന്ന് കുറ്റകൃത്യങ്ങളുടെ കണക്ക് നിരത്തി സര്‍ക്കാര്‍ വിശദീകരിക്കാനാണ് സാധ്യത. അതേസമയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ഗവര്‍ണര്‍ തിരുത്തല്‍ ആവശ്യപ്പെടാനുമുള്ള സാധ്യതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *