സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പിതാവ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റ മരണത്തില്‍ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ്.

സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

സിദ്ധാര്‍ഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാദമായ ഈ കേസില്‍ മുഖ്യമന്ത്രി ആദ്യമായിട്ടാണ് സിദ്ധാർത്ഥന്റെ കുടുംബത്തെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *