കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതോടെ ആകെ മരണം നാലായി

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം.

ജോയ്ക്ക് സ്‌ഫോടനത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ( kalamassery bomb blast death toll touches 4 )

ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് അന്വേഷണത്തിനൊടുവില്‍ സ്‌ഫോടനം നടത്തിയ ഡൊമിനിക്ക് മാര്‍ട്ടിൻ പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *