ഇന്ന് മന്ത്രിസഭായോഗം; വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ തീരുമാനമായേക്കും

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍നിര്‍ണയം ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പരിഗണിച്ചേക്കും.

ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം വർധിപ്പിക്കാനാണ് നിലവില്‍ ആലോചന. ഇതിന് ആവശ്യമായ ഓര്‍ഡിനന്‍സ് പുറത്തിറക്കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡുവീതം കൂട്ടാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുക. ഇതോടെ പുതുതായി 1200 വാര്‍ഡുകള്‍ രൂപപ്പെടും. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്താനാണ് ഇപ്പോഴത്തെ തീരുമാനം.

ജനസംഖ്യ വര്‍ദ്ധിച്ചെന്ന് വിലയിരുത്തിയാണ് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്ന തീരുമാനത്തിലേക്ക്. നിലവില്‍ ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡുകളുമാണ് ഉള്ളത്. ഇത് ഭേദഗതിയോടെ 14ഉം 24ഉം ആയി മാറും. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക.

ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കും. 1200 നിലവില്‍തദ്ദേശസ്ഥാപനങ്ങളില്‍ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങള്‍ കൂടുന്നതോടെ ഇവര്‍ക്ക് ഓണറേറിയം നല്‍കാന്‍ മാത്രം അഞ്ചു വര്‍ഷം 67 കോടി രൂപ അധികം ആവശ്യമായി വരുമെന്ന് കണക്കാക്കുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ സര്‍ക്കാരിന്റേത് ഏകപക്ഷിയമായ തീരുമാനമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2010ലാണ് അവസാനമായി വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *